സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഥവാ സിഐടിയുവിന്റെ അഞ്ചാമത് ജനറൽ സെക്രട്ടറിയാണ്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് എളമരം കരീം.പശ്ചിമ ബംഗാളിൽ നിന്നുള്ള സുദീപ് ദത്തയെ അഖിലേന്ത്യാ പ്രസിഡന്റായും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കുന്ന സിഐടിയുവിന്റെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ എളമരത്ത് സാധാരണ കുടുംബത്തിൽ ജനിച്ച എളമരം കരീം, മാവൂർ ഗ്വാളിയോർ റയൺസ് തൊഴിലാളിയായാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കോഴിക്കോട് ദേവഗിരി കോളേജ് പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ (KSF) പ്രവര്‍ത്തകനായി. പിന്നീട് കെ എസ് വൈ എഫ് ഏറനാട് താലൂക്ക് ജോയിന്റ് സ്രെകട്ടറിയായി പ്രവര്‍ത്തിച്ചു.1970 ല്‍ സിപിഐ എം അംഗമായി. 1973-ല്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കരാര്‍ തൊഴിലാളി യൂണിയനില്‍ അംഗം. ഗ്വാളിയോർ റയൺസ് കരാർ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ പങ്കെടുത്ത് നേതൃനിരയിലേക്ക് ഉയർന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ കൂടി അംഗീകാരം നേടി. 2012 മുതൽ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുളള ശ്രമങ്ങൾ എവിടെയൊക്കെ നടക്കുന്നുവോ അവിടെയെല്ലാം പോരാട്ടത്തിൻ്റെ ജ്വലിക്കുന്ന നായകനായി എളമരം കരീം ഉണ്ടായിരുന്നു. രാജ്യ സഭാംഗമായി പ്രവർത്തിച്ച ഘട്ടത്തിൽ തൊഴിലാളികളുടേയും സാധാരണക്കാരുടേയും പ്രശ്നങ്ങൾ പാർലമെൻ്റിൽ എത്തിക്കുന്നതിൽ ക്രിയാത്മക ഇടപെടൽ നടത്തി. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിലും നടപടികളിലും പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതിന് രണ്ടുതവണ സഭയില്‍നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു.വ്യവസായ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി ഉൾപ്പെടെ മന്ത്രിയെന്ന നിലയിലുള്ള എളമരം കരീമിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു.ALSO READ: സിഐടിയു അഖിലേന്ത്യാ സമ്മേളനം ഇന്ന് സമാപിക്കും2005ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും 2012-ല്‍ സംസ്ഥാന സ്രെകട്ടറിയേറ്റ് അംഗമായും 2018-ല്‍ ക്രേന്ദകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. സമാനതകളില്ലാത്ത തൊഴിലാളി പോരാട്ടങ്ങളുടെ കരുത്തുമായാണ് എളമരം കരീം രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിൻ്റെ അമരത്തെത്തുന്നത്. കേന്ദ്ര സർക്കാർ ലേബർ നിയമങ്ങൾ ഉൾപ്പെടെ അട്ടിമറിക്കുന്ന ഈ കാലത്ത് തൊഴിലാളികളും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് എളമരം കരീമെന്ന തൊഴിലാളി നേതാവിനെ. The post സിഐടിയുവിനെ നയിക്കാൻ എളമരം കരീം; അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു appeared first on Kairali News | Kairali News Live.