റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു; ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരുക്ക്

Wait 5 sec.

ന്യൂഡൽഹി∙ നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവർക്കും നിസ്സാര പരുക്കേറ്റു. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.