കൊച്ചി ബൈപാസിലെ കട്ടിങ് കടക്കുന്നതിനിടെ അപകടം: ബസിനുള്ളിൽ തലയിടിച്ചു വീണ യാത്രക്കാരൻ അപകടനില തരണം ചെയ്തു

Wait 5 sec.

കൊച്ചി ∙ ബൈപാസിൽ കുമ്പളം – പനങ്ങാട് പാലവും റോഡുമായി ചേരുന്നിടത്തെ കട്ടിങ് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ നിന്ന് തെറിച്ചു മുകളിലെ കമ്പിയിൽ തലയിടിച്ചുവീണു ഗുരുതരമായി പരുക്കേറ്റ യാത്രികൻ അപകടനില തരണം ചെയ്തു. പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ചേർത്തല കടക്കരപ്പിള്ളി കെ.ജെ.ജോബി (55) നാണ് അപകടത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തെ ഇന്ന് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി.