രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ മുതിർന്ന നേതാക്കൾ. പാലക്കാട് സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ചാണ് ഇവർക്ക് രാഹുലിനെ തള്ളാൻ കഴിയാത്തത്. ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മത്സരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് തുടങ്ങിയ മുതിർന്ന നേതാക്കൾ തയ്യാറാകുന്നില്ല.ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ധേയമായത് മുതിർന്ന നേതാവ് പി.ജെ. കുര്യന്റെ നിലപാടിലെ മാറ്റമാണ്. ആദ്യം രാഹുൽ മത്സരിക്കില്ലെന്ന് പരസ്യമായി പറഞ്ഞ കുര്യൻ, പെരുന്നയിൽ വെച്ച് രാഹുലുമായി നടത്തിയ പത്ത് മിനുട്ട് നീണ്ട രഹസ്യ സംഭാഷണത്തിന് ശേഷം നിലപാട് മാറ്റി. പാർട്ടി നടപടി പിൻവലിച്ചാൽ രാഹുൽ പാലക്കാട് മത്സരിക്കാൻ യോഗ്യനാണെന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കുന്നത്.അതേസമയം, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്ത് കെ. മുരളീധരൻ രംഗത്തെത്തുകയും ചെയ്തിരുന്നു.Also read; ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് പി.ജെ. കുര്യനും വഴങ്ങിയോ ? രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാടിലേക്ക് പിജെ കുര്യൻരാഹുൽ നിലവിൽ പാർട്ടിക്ക് പുറത്താണെന്നും, പാർട്ടിയിൽ ഇല്ലാത്ത ഒരാളെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, രാഹുൽ പാർട്ടിക്ക് പുറത്താണെന്ന് പരസ്യമായി പറയാൻ അടൂർ പ്രകാശോ കെ.സി. വേണുഗോപാലോ തയ്യാറാകാത്തത് അദ്ദേഹത്തിന് ലഭിക്കുന്ന സംരക്ഷണമായി ചിലർ വിലയിരുത്തുന്നുണ്ട്.Also read; രാഹുലിനെതിരെ വീണ്ടും പരാതി; അതിജീവിതയുടെ പങ്കാളി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിതന്നെക്കുറിച്ചുള്ള വാർത്തകളോടോ സ്ഥാനാർത്ഥിത്വത്തോടോ വിയോജിക്കാൻ രാഹുൽ മാങ്കൂട്ടത്തിലും ഇതുവരെ തയ്യാറായിട്ടില്ല. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ അന്തിമ വ്യക്തത വരികയുള്ളൂവെന്ന് നേതൃത്വം സൂചിപ്പിക്കുന്നു.ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനുള്ളിൽ ഒരു വലിയ തർക്കവിഷയമായി മാറിയിരിക്കുകയാണ്.The post വിവാദങ്ങൾക്ക് പിറകെ വിവാദങ്ങൾ; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ നേതാക്കൾ appeared first on Kairali News | Kairali News Live.