കൈയെഴുത്തുകൊണ്ട് പൊതിഞ്ഞ ഒരു സ്വിഗ്ഗി ഡെലിവറി ബാഗ് നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ബാഗ് വൈറലാണ്. ആ ചിത്രം കണ്ടു ക‍ഴിഞ്ഞാല്‍ വായനക്കാരൻ്റെ മുഖത്ത് ഒരൊറ്റ നിമിഷം കൊണ്ട് പല പല വികാരങ്ങ‍ള്‍ വരുമെന്നത് തീര്‍ച്ച. നർമ്മം, സഹതാപം, വൈകാരിക പ്രതികരണങ്ങൾ എന്നിവ വരും. ‘സഹോദരൻ എന്തോ ഒരു പ്രശ്നത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഞാൻ കരുതുന്നു’ എന്ന അടിക്കുറിപ്പോടെയാണ് റെഡ്ഡിറ്റില്‍ ആ ബാഗിൻ്റം ചിത്രം പോസ്റ്റ് ചെയ്തത്.ചിത്രത്തിൽ ഒരു സ്വിഗ്ഗി റൈഡർ റോഡരികിൽ തൻ്റെ വാഹനം നിർത്തിയിട്ടിരിക്കുന്നതായി കാണാനാവുന്നതാണ്. അദ്ദേഹത്തിന്റെ ഡെലിവറി ബാഗിന്റെ പിൻഭാഗത്ത് സ്നേഹം, പണം, വിശ്വസ്തത, ജീവിതം എന്നിവയെക്കുറിച്ച് കറുത്ത മഷിയിൽ തൻ്റെ കൈപ്പടയില്‍ എ‍ഴുതിയ വരികളുണ്ട്. ബാഗിൽ നിരവധി ഹ്രസ്വ സന്ദേശങ്ങളും വാക്യങ്ങളുമാണുള്ളത്. എ‍ഴുതിയിരിക്കുന്നത് ഇങ്ങനെ…ALSO READ: സൊമാറ്റോയില്‍ നിന്ന് എല്ലാ മാസവും അയ്യായിരത്തോളം തൊ‍ഴിലാളികളെ പിരിച്ചുവിടുന്നു: കാരണം തുറന്നു പറഞ്ഞ് സ്ഥാപക‍ൻ ദീപീന്ദർ ഗോയൽ“ബ്രോ, പ്രണയം ഒരു തട്ടിപ്പാണ്. പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവൾ സ്പെഷ്യൽ അല്ല. നീയാണ് അവളെ സ്പെഷ്യലാക്കിയത്. അവൾ നിങ്ങളുടെ രാജ്യത്തിലെ ഒരു അതിഥി മാത്രമാണ്. നിങ്ങളാണ് രാജാവ്. എല്ലാ പെൺകുട്ടികളെയും വിശ്വസിക്കാനാകും, നിങ്ങൾ അവളുടെ ഫോൺ പരിശോധിക്കുന്നത് വരെ. ജീവിതത്തില്‍ രണ്ട് ഓപ്ഷനുകൾ മാത്രമേയുള്ളൂ, അൺഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക.”ഒറ്റ മാത്രയില്‍ കണ്ടാല്‍ തന്നെ ആ യുവാവ് സന്ദേശങ്ങൾ എഴുതാൻ നന്നായി സമയവും കഠിന പ്രയത്നവും ചെയ്തിട്ടുണ്ടെന്ന് മനസ്സിലാകും. അതേസമയം, പോസ്റ്റിന് താ‍ഴെ നിരവധി കമൻ്റുകളാണ് വരുന്നത്. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമൻ്റുകളാണ് പോസ്റ്റിന് താ‍ഴെ വരുന്നത്.The post ‘പ്രണയം തട്ടിപ്പാണ്, പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക’: റെഡ്ഡിറ്റില് വൈറലായി സ്വിഗ്ഗി റൈഡറുടെ ബാഗ് appeared first on Kairali News | Kairali News Live.