പുനർജനി തട്ടിപ്പ് കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തതിൽ പ്രതികരിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സിബിഐ അന്വേഷണം ഒരിക്കലും പാടില്ല എന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചിട്ടില്ലെന്ന് എം എ ബേബി പറഞ്ഞു.വിദേശ ഫണ്ട് കൈമാറ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ കേന്ദ്ര ഏജൻസികൾക്കേ അത് അന്വേഷിക്കാൻ കഴിയുകയുള്ളൂ എന്നും എം എ ബേബി വ്യക്തമാക്കി.UPDATING…The post ‘സിബിഐ അന്വേഷണം ഒരിക്കലും പാടില്ലെന്ന നിലപാട് ഇടതുപക്ഷത്തിനില്ല; വിദേശ ഫണ്ട് കൈമാറ്റങ്ങള്‍ കേന്ദ്ര ഏജൻസികൾക്കേ അന്വേഷിക്കാൻ കഴിയൂ’: എം എ ബേബി appeared first on Kairali News | Kairali News Live.