2026 ൽ ലോകം കാത്തിരിക്കുന്ന അഞ്ച് വമ്പൻ ഇവന്റുകൾ അറിയാം

Wait 5 sec.

ഓരോ വർഷവും സംഭവബഹുലമായ ഇവന്റുകളിലൂടെയാണ് കടന്നു പോകുന്നത്. പുതു പ്രതീക്ഷകളും ലക്ഷ്യങ്ങളും മുന്നിൽ കണ്ട് പുതുവർഷത്തെ വരവേൽക്കുന്നവർ ഓരോരുത്തരും ഇത്തരം നിമിഷങ്ങൾ ആസ്വദിക്കാൻ കൂടിയാണ് കാത്തിരിക്കുന്നത്. ചില സംഭവങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ, മറ്റു ചില കാര്യങ്ങൾ നമ്മൾ വർഷങ്ങൾ ആറ്റുനോറ്റ് കാത്തിരുന്ന ശേഷം സംഭവിക്കുന്നവയായിരിക്കും. അതിൽ വമ്പൻ കായിക മാമാങ്കങ്ങളോ, രാഷ്ട്രീയ മാറ്റങ്ങളോ, കാത്തിരുന്ന സിനിമകളോ, ചരിത്രത്തിൽ ഇടംപിടിക്കുന്ന സംഭവങ്ങളോ ഒക്കെയുണ്ടാകാം. എന്തായാലും 2026 ഇൽ ലോകം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട 5 കാര്യങ്ങൾ ഇവയൊക്കെയാണ്:ലോകം കണ്ട ഏറ്റവും വലിയ ലോകകപ്പ് വരുന്നുനാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക ഫുട്ബാൾ മാമാങ്കം. ലോകം ഒരു പന്തായി ചുരുങ്ങുന്ന ദിനങ്ങൾ. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം, വരുന്ന ഈ ലോകകപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ലോകകപ്പ് മത്സരമാണ് ഇത്തവണ കാനഡ, മെക്സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലായി ചിതറി കിടക്കുന്ന സ്റ്റേഡിയങ്ങളിൽ അരങ്ങേറാനിരിക്കുന്നത്. 48 രാജ്യങ്ങൾ മത്സരിക്കുന്ന ഈ കായിക മാമാങ്കം സംഘാടനം കൊണ്ടും, പങ്കടുക്കുന്ന ആളുകളുടെ എണ്ണം കൊണ്ടും, ലോക കാഴ്ചക്കാരുടെ എണ്ണം കൊണ്ടും റെക്കോഡ് ഇടുമെന്ന കാര്യം ഉറപ്പാണ്.ALSO READ; വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന് ട്രംപ്: മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു; യുഎസ് ആക്രമണത്തിന് കയ്യടിച്ച് സമാധാന നൊബേൽ ജേതാവ് മച്ചാഡോഭൂമിയിലെ ആദ്യത്തെ ട്രില്യണയർ – ചരിതം കുറിക്കുമോ ഇലോൺ?സമ്പത്ത് കൊണ്ട് റൊക്കോഡ് സൃഷ്ടിക്കുന്നത് തുടരുന്ന ഇലോൺ മസ്‌ക് ആണ് 2026 ഉറ്റുനോക്കുന്ന വ്യക്തികളിൽ പ്രധാനി. ഭൂമിയിലെ ആദ്യത്തെ ട്രില്യണയർ എന്ന മാന്ത്രിക പദവി അദ്ദേഹം തൊടുമോ എന്നാണ് സാധാരണക്കാർ പോലും താത്പര്യത്തോടെ വീക്ഷിക്കുന്നത്. നിലവിൽ 600 ബില്യൺ ഡോളറിൽ അധികമാണ് ടെസ്‌ല സിഇഓയുടെ നെറ്റ് വർത്ത്. സ്‌പേസ് എക്‌സ് കൂടി ഈ വർഷം വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ ഒരു ട്രില്യൺ (90 ലക്ഷം കോടി രൂപ) എന്ന സംഖ്യ മാന്ത്രിക തൊടാൻ മസ്‌ക്കിനായേക്കും.ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6)ഒന്നും രണ്ടുമല്ല 13 വർഷമായിട്ട് ലോകം കാത്തിരിക്കുന്ന ഒരു ഇവന്‍റുണ്ട്. ലോകം ഇന്ന് വരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ പ്രൊഡക്ഷൻ ഒരു വീഡിയോ ഗെയിമാണെന്ന് പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. 2 ബില്യൺ ഡോളറിലധികം ചെലവിട്ട് റോക്ക്സ്റ്റാർ ഗെയിംസ് നിർമിക്കുന്ന ഈ വീഡിയോ ഗെയിമിൽ പത്ത് കോടിയിലധികം വരി കോഡുകളുണ്ടെന്ന് പറയപ്പെടുന്നു. ‘വി ഗോട്ട് ദിസ് ബിഫോർ ജി ടി എ 6’ എന്ന പ്രയോഗം ഇന്ന് സകലമേഖലകളിലും ഉപയോഗിക്കുന്ന ഒന്നാണ്. വർഷങ്ങളുടെ കാത്തിരിപ്പും ഉയർന്ന നിർമ്മാണ ചെലവും ഹൈപ്പും വിവാദങ്ങളും 2026 നവംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ ഗെയിമിനെ ഏറ്റവും വലിയ ഇവന്‍റുകളിലൊന്നാക്കി മാറ്റുന്നു.ALSO READ; ‘തുറിച്ചു നോക്കുകയാണോ’ എന്ന് യുവാവ്, ‘നോക്കി നിന്നുപോകാൻ ടൈഗർ ഷ്രോഫ് ആണോ’യെന്ന് മറുപടി; വൈറലായി ദില്ലി മെട്രോ വീഡിയോമനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കൊരുങ്ങുന്ന വർഷം കൂടിയാവും 2025. നാസയുടെ ആർട്ടെമിസ് II ദൗത്യമാണ് നാല് മനുഷ്യരെ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്നത്. ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന ദൗത്യമല്ലെങ്കിലും, വർഷങ്ങൾക്ക് ശേഷം മനുഷ്യർ ചന്ദ്രന് ചുറ്റും വലയം വയ്ക്കുന്ന സുപ്രധാന മിഷനാണിത്. ഏകദേശം 10 ദിവസത്തെ യാത്രയാണ് നാസ ലക്ഷ്യമിടുന്നത്. സമീപ ഭാവിയിൽ മനുഷ്യരെ ചന്ദ്രനിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും ടെസ്റ്റിങ്ങുകളാണ് ലക്ഷ്യം.അവഞ്ചേ‍ഴ്സ് ഡൂംസ്ഡേലോകം ഈ വർഷം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് മാർവൽ സ്റ്റുഡിയോസിന്‍റെ അവഞ്ചേ‍ഴ്സ് ഡൂംസ് ഡേ. സിനിമയുടെ പ്രഖ്യാപനം തന്നെ ലോകത്തുള്ള ആരാധകരെ ആവേശത്തിലാക്കിയിരുന്നു. പ്രിയ താരങ്ങളായ റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ് തിരികെ എന്നിവർ തിരികെ വരുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള സിനിമയാക്കി ഡൂംസ് ഡേയെ മാറ്റുന്നത്. റൂസോ ബ്രദേ‍ഴ്സിന്‍റെ സംവിധാനത്തിൽ, 2026 ഡിസംബറിൽ ക്രിസ്മസ് റിലീസായിട്ടായിരിക്കും സിനിമയെത്തുക. ബോക്സ്ഓഫീസിൽ സിനിമ വൻതരംഗം തീർത്തേക്കാവുന്ന സിനിമ ഈ വർഷം എന്‍റർടെയിന്‍റ്മെന്‍റ് ഇൻഡസ്ട്രി കാത്തിരിക്കുന്ന ഇവന്‍റുകളിൽ ഒന്നാണ്.The post 2026 ൽ ലോകം കാത്തിരിക്കുന്ന അഞ്ച് വമ്പൻ ഇവന്റുകൾ അറിയാം appeared first on Kairali News | Kairali News Live.