വെനസ്വേലയിലെ സംഭവികാസങ്ങൾ വളരെയധികം ആശങ്ക ഉളവാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയില്‍ അമേരിക്കയെക്കുറിച്ച് ഒരു വാക്കു പോലും പ്രസ്താവനയില്‍ പറഞ്ഞില്ല. സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും വെനസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ പറഞ്ഞു.അതേസമയം, വെനസ്വേലയ്ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടത് പാർട്ടികൾ. രാജ്യവ്യാപക പ്രക്ഷോഭത്തിന് സംയുക്തമായി ആഹ്വാനം ചെയ്തു. വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ സർക്കാരും അണിചേരണമെന്ന് ഇടത് പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ALSO READ: വെനസ്വേലയ്ക്കെതിരായ അതിക്രമം: പ്രതിഷേധിച്ച് ഇടത് പാർട്ടികൾപ്രസ്താവനയുടെ പൂര്‍ണരൂപംവെനസ്വേലയിലെ സമീപകാല സംഭവവികാസങ്ങൾ വളരെയധികം ആശങ്കാജനകമാണ്. സ്ഥിതിഗതികളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ നല്‍കുന്നു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട്, ചർച്ചകളിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വംശജരുമായി ബന്ധപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരും.The post അമേരിക്കയെക്കുറിച്ച് പരാമര്ശമില്ല: ‘വെനസ്വേലയിലെ സംഭവികാസങ്ങൾ ആശങ്ക ഉളവാക്കുന്നത്’; പ്രസ്താവന പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം appeared first on Kairali News | Kairali News Live.