ഉണ്ണികൃഷ്ണൻ പോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും യുഡിഎഫ് കൺവീനർ തന്നെ

Wait 5 sec.

ശബരിമല സ്വർണമോൺണക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. പോറ്റിയും മറ്റ് രണ്ടുപേരും ചേർന്ന് നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം അടൂർ പ്രകാശ് നിർവഹിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടൂർ പ്രകാശിൻ്റെ ലോക്സഭാ മണ്ഡലത്തിലാണ് പരിപാടി നടന്നത്. 2024 ജനുവരിയിൽ നടന്ന ചടങ്ങിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും അടൂർ പ്രകാശാണ്.‘ബാംഗ്ലൂരിലെ അയ്യപ്പഭക്തരായ ശ്രീ. ഉണ്ണികൃഷ്ണൻ പോറ്റി, ശ്രീ. രാഘവേന്ദ്ര, ശ്രീ. രമേശ് എന്നിവരുടെ സഹായത്താൽ പുളിമാത്ത് ക്ഷേത്ര ഭരണസമിതിയുടെ മേൽനോട്ടത്തിൽ പുളിമാത്ത് പൂവത്തൂർ വിള വീട്ടിൽ ശ്രീ രഞ്ചുവിന് നിർമ്മിച്ചു നൽകിയ വീടിന്‍റെ താക്കോൽ ദാനം നിർവഹിച്ചു’ – എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ALSO READ; ‘അടൂർ പ്രകാശ് വിഭ്രാന്തിമൂലം ഓരോന്നു പറയുകയാണ്, സോണിയ​​ ​ഗാന്ധിയെ അടൂ‌ർ പ്രകാശ് വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു ‘; ഡോ ജോൺ ബ്രിട്ടാസ് എംപിഇടതുപക്ഷത്തിനെതിരെ പോറ്റിയുടെ പേരിൽ കടുത്ത ആരോപണങ്ങളുമായി എത്തിയ അടൂർ പ്രകാശ് കൂടുതൽ വെട്ടിലാകുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. പോറ്റിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം തന്നെ പങ്കുവച്ച ചിത്രങ്ങൾ. അതേസമയം, പോറ്റിയെയും ബെല്ലാരി ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും സോണിയ ഗാന്ധിയുടെ അടുത്ത് ആര് എത്തിച്ചു എന്നതിൽ അടൂർ പ്രകാശ് മറുപടി പറയണമെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇതിലൊന്നും എന്തുകൊണ്ട് കോൺഗ്രസ് നേതൃത്വവും, ഹൈക്കമാൻഡും വ്യക്തത വരുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.The post ഉണ്ണികൃഷ്ണൻ പോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും യുഡിഎഫ് കൺവീനർ തന്നെ appeared first on Kairali News | Kairali News Live.