വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) കൃത്യസമയത്ത് നടത്തണമെന്ന് സൗദി ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു.വാഹനങ്ങൾ റോഡിലിറക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ഫഹസ് ഒരു അനിവാര്യ ഘട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി.വാഹനത്തിന്റെ അടിസ്ഥാന സംവിധാനങ്ങളായ ബ്രേക്ക്, ലൈറ്റിംഗ്, ടയറുകൾ, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുടെ കാര്യക്ഷമത പരിശോധിക്കുന്നതിലൂടെ സാങ്കേതിക തകരാറുകൾ നേരത്തെ കണ്ടെത്താൻ സാധിക്കും.പരിശോധനയിൽ വീഴ്ച വരുത്തുന്നത് ഡ്രൈവർമാർക്കും മറ്റ് യാത്രക്കാർക്കും വലിയ അപകട ഭീഷണിയുണ്ടാക്കുമെന്ന് മുറൂർ മുന്നറിയിപ്പ് നൽകി.അംഗീകൃത സമയപരിധിക്കുള്ളിൽ തന്നെ വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിശ്ചിത ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു.“സുരക്ഷ ഒരു ചുവടുവെപ്പിലൂടെ തുടങ്ങുന്നു” എന്ന് വ്യക്തമാക്കിയ അധികൃതർ, അപകടങ്ങൾ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് ഫഹസ് എന്നും കൂട്ടിച്ചേർത്തു.The post ഫഹസ് മുടക്കരുത്; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം appeared first on Arabian Malayali.