വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തെ അപലപിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ

Wait 5 sec.

വെനസ്വേലയിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. അമേരിക്കയുടെ നടപടിയെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് സിപിഐ(എം) പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഏതാനും ആഴ്ചകളായി വെനസ്വേലയെ ചുറ്റിപ്പറ്റി അമേരിക്ക നടത്തിയ ഇടപെടലുകൾ , ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ളവയായിരുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. 2025 ഡിസംബർ ആദ്യവാരത്തിൽ പ്രഖ്യാപിച്ച യുഎസ് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജിയുടെ യഥാർത്ഥ മുഖമാണ് ഈ ആക്രമണമെന്നുമാണ് സിപിഐ(എം) വിലയിരുത്തൽ. മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് , പ്രദേശത്തെ മുഴുവൻ നിയന്ത്രണത്തിലാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നു പാർട്ടി ആരോപിച്ചു.Also Read: വെനസ്വേലയ്ക്കെതിരെ അമേരിക്കയുടെ കടന്നാക്രമണം; മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിവെനസ്വേലയ്ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാനും, കരീബിയൻ കടലിൽ നിന്നുള്ള എല്ലാ യുഎസ് സൈനികരെ പിന്‍വലിക്കാനും സിപിഐ(എം) ആവശ്യപ്പെട്ടു. കൂടാതെ ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും, സ്വതന്ത്ര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കക്ക് അനുവാദം നൽകരുതെന്നും പ്രസ്താവന ആവശ്യപ്പെട്ടു.യുഎൻ സുരക്ഷാ കൗൺസിൽ അമേരിക്കൻ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം പാസാക്കണമെന്നും, വെനിസ്വേലയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണമെന്നും സിപിഐ(എം) ആഹ്വാനം ചെയ്തു.The post വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തെ അപലപിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.