രാജസ്ഥാനിലെ ജോധ്പൂരില്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിപ്പോയതിന് യുവാവിനെ മര്‍ദ്ദിക്കുകയും മൂക്ക് മുറിക്കുകയും ചെയ്തു. ഗ്രാമവാസികളാണ് യുവാവിനെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. കാഗ് നാഗ നൈനാസർ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായാണ് യുവാവ് ഒളിച്ചോടിയത്. പിന്നാലെ യുവാവിനെ ഗ്രാമവാസികള്‍ പിന്തുടരുകയും ക്രൂരമായി മർദ്ദിക്കുകയും മൂക്ക് മുറിക്കുകയും ചെയ്യുകയായിരുന്നു. കാർ തകര്‍ക്കുകയും യുവാവിനെ ഉപദ്രവിക്കുകയുമായിരുന്നു. ക്രൂരമായ പീഡനത്തിനിരയായ യുവാവ് ചികിത്സയിലാണ്. എട്ട് ദിവസം മുൻപാണ് ദിനേശ് ബിഷ്ണോയി എന്ന യുവാവ് പെൺകുട്ടിയുമായി ഒളിച്ചോടുന്നത്. പൊലീസും ഗ്രാമവാസികളും സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെ വ്യാഴാഴ്ച പെൺകുട്ടിയെ അയാൾ ഉപേക്ഷിച്ചു. എന്നാല്‍ ആ രാത്രി അവൾ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തുകയും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ദിനേശ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ഗ്രാമവാസികൾ യുവാവിൻ്റെ കാര്‍ പിന്തുടർന്ന് ആക്രമിച്ചു.ALSO READ: പ്രൊഫസര്‍ അനുചിതമായി സ്പർശിച്ചു, കുപ്പികൊണ്ട് അടിക്കുകയും മുടി മുറിക്കുകയും ചെയ്തു: ധർമ്മശാലയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം, പിതാവ് പറയുന്നതിങ്ങനെ…തുടർന്ന് യുവാവിൻ്റെ മൂക്ക് മുറിക്കുകയായിരുന്നു. കൈയ്യും കാലും ഒടിക്കുകയും ചെയ്തു. അക്രമികളെ തിരിച്ചറിഞ്ഞുവരികയാണെന്ന് ജോധ്പൂർ പൊലീസ് എ സി പി ആനന്ദ് സിംഗ് രാജ്പുരോഹിത് പറഞ്ഞു.The post പെണ്കുട്ടിയുമായി ഒളിച്ചോടി: രാജസ്ഥാനില് ഗ്രാമവാസികള് യുവാവിൻ്റെ മൂക്ക് മുറിച്ചു appeared first on Kairali News | Kairali News Live.