തൃശൂര്‍ | തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്കിങ് കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നു പിടിച്ചത്. 600 ലധികം ഇരുചക്ര വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നുവെന്നാണ് അറിയുന്നത്റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രമം തുടരുകയാണ്.