വിശാഖപട്ടണത്ത് നടക്കുന്ന സി ഐ ടി യു അഖിലേന്ത്യാ സമ്മേളനത്തിൻ്റെ സമാപന ദിനമായ ഇന്ന് പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. വൈകുന്നേരം നടക്കുന്ന തൊഴിലാളി മഹാറാലിയോടെ സമ്മേളനം സമാപിക്കുന്നതായിരിക്കും.റിപ്പോർട്ടുകളിൻമേലുള്ള ചർച്ചകൾ പൂർത്തിയായി. ജനറൽ സെക്രട്ടറി അവതരിപ്പിച്ച ബദലുകളും ദൗത്യങ്ങളും സംബന്ധിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ച നാലാം ദിനം വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അടിയന്തിരമായി ഏറ്റെടുക്കേണ്ട കടമകളും നേടിയെടുക്കേണ്ട ആവശ്യങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്തത്.ALSO READ: ‘ഇനി വേണ്ട, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കില്‍ നിലം തൊടാതെ തോൽപ്പിച്ചിരിക്കും’: മുല്ലപ്പള്ളിക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധംസമാപനദിനമായ ഇന്ന് ചർച്ചകൾക്ക് ജനറൽ സെക്രട്ടറി മറുപടി പറയും. തുടർന്ന് പുതിയ ഭാരവാഹികളെയും ജനറൽ കൗൺസിലിനെയും വർക്കിങ്ങ് കമ്മറ്റിയേയും തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന തൊഴിലാളി മഹാറാലിയോടെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനം സമാപിക്കും. റാലിയിൽ അരലക്ഷം തൊഴിലാളികളാണ് അണിനിരക്കുന്നത്.ALSO READ: ഇൻഡോർ മലിനജല മരണം: അപകട സ്ഥലം സന്ദർശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനും ഐ സി എം ആര്‍ പ്രതിനിധികളുംThe post സിഐടിയു അഖിലേന്ത്യാ സമ്മേളനം ഇന്ന് സമാപിക്കും appeared first on Kairali News | Kairali News Live.