‘ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം’; മഡൂറോയെ ബന്ദിയാക്കിയതിൽ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മംദാനി

Wait 5 sec.

അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തിനെയും പ്രസിഡന്റ് നിക്കാലോസ്‌ മഡൂറോയെ ബന്ദിയാക്കിയതിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. ‘യുദ്ധ സമാനമായ പ്രവൃത്തി’ എന്ന് എക്‌സിൽ കുറിച്ച മംദാനി, ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും തുറന്നടിച്ചു. മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിൽ എത്തിച്ച് നിയമ നടപടികൾക്ക് വിധേയമാകുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിൽ കൂടിയാണ് ട്രംപിന്‍റെ നയങ്ങളോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന മംദാനി അഭിപ്രായം തുറന്ന് പ്രകടിപ്പിച്ചത്.ALSO READ; വെനിസ്വേലയിലെ യു എസ് കടന്നാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ചൈന‘വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതിനെക്കുറിച്ചും ന്യൂയോർക്ക് സിറ്റിയിൽ ഫെഡറൽ കസ്റ്റഡിയിൽ തടവിലാക്കാനുള്ള നീക്കത്തിനെക്കുറിച്ചും എനിക്ക് വിവരം ലഭിച്ചു. ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധവും ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്.ആ രാജ്യത്തിന്‍റെ ഭരണം അട്ടിമറിക്കാനുള്ള ഈ നഗ്നമായ ശ്രമം വിദേശത്തുള്ളവരെ മാത്രമല്ല, ന്യൂയോർക്കിലുള്ള പതിനായിരക്കണക്കിന് വെനിസ്വേലക്കാരെയും നേരിട്ട് ബാധിക്കുന്നു. അവരുടെ സുരക്ഷയും ഓരോ ന്യൂയോർക്കുകാരന്റെയും സുരക്ഷയുമാണ് എന്റെ ശ്രദ്ധ, എന്റെ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രസക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് തുടരും’ – മംദാനി എക്സിൽ കുറിച്ചു.ALSO READ; വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തെ അപലപിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോഇന്നലെയാണ് പ്രത്യേക സൈനിക നടപടിയിലൂടെ ഡൊണാൾഡ് ട്രംപ് വെനസ്വേലയെ ആക്രമിക്കുകയും, മഡൂറോയെയും ഭാര്യയെയും യുഎസിലേക്ക് തട്ടിക്കൊണ്ട് വരുകയും ചെയ്തത്. സങ്കീർണ്ണമായ സൈനിക നടപടി ആയിരുന്നുവെന്നും എന്നാൽ താൻ എല്ലാം ഒരു ടിവി ഷോ കാണുന്നത് പോലെ ആസ്വദിച്ച് കണ്ടെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘ഇനി വെനസ്വേല തങ്ങൾ ഭരിക്കുമെന്ന’ പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. ലോകമെമ്പാടും സൈനിക നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.The post ‘ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം’; മഡൂറോയെ ബന്ദിയാക്കിയതിൽ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മംദാനി appeared first on Kairali News | Kairali News Live.