ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റും വർക്കല ജാമിയ മന്നാനിയ പ്രിൻസിപ്പലും ആയ ശൈഖുനാ കെ പി അബൂബക്കർ ഹസ്രത്ത് അന്തരിച്ചു. 85 വയസായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദിൽ നടക്കും.പ്രമുഖ പണ്ഡിതനായിരുന്ന കെ പി അബൂബക്കര്‍ ഹസ്രത്ത് ആയിരക്കണക്കിന് ശിഷ്യരുടെ ഗുരുനാഥനാണ്. ക‍ഴിഞ്ഞ മൂന്ന് വർഷമായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായി ഇദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നു.The post ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര് ഹസ്രത്ത് അന്തരിച്ചു appeared first on Kairali News | Kairali News Live.