ലഹരി വസ്തുക്കളുടെ വിൽപന; പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിൽ

Wait 5 sec.

പെരുമ്പാവൂർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ച് വിൽപന നടത്തിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. പെരുമ്പാവൂർ സ്വദേശി അജ്മലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റ് നിയമപ്രകാരം ആണ് അറസ്റ്റ്.രണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി എം ഡി എം എ വിൽപനയ്ക്ക് എത്തിച്ച കേസിലും കഞ്ചാവ് എത്തിച്ച കേസിലും ഇയാൾ പ്രതിയാണ്. അവസാനമായി തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളെ ലഹരി മരുന്നുമായി പിടികൂടിയത്.ALSO READ: ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽനേരത്തേ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടിപ്പാറയിൽ നിന്ന് ഇയാളെ എം ഡി എം എയുമായി പിടികൂടിയിരുന്നു. പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.Youth Arrested in Perumbavoor for Drug Peddling Across Multiple AreasThe post ലഹരി വസ്തുക്കളുടെ വിൽപന; പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.