കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനം നശിച്ച നിലയില്‍

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുകള്‍ കരിഞ്ഞുണങ്ങിയ നിലയില്‍. ഇന്ത്യന്‍ സൂപര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലേക്കു ശേഷം പുല്‍മൈതാനം പൂര്‍ണമായും നശിച്ച നിലയിലാണുള്ളത്. സൂപര്‍ ക്രോസ് സംഘാടകര്‍ കരാര്‍ പാലിച്ചില്ലെന്നാണ് പരാതി. 800 ടണ്ണോളം മണ്ണ് നിരത്തിയാണ് ട്രാക്ക് നിര്‍മിച്ചത്.ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം കൊണ്ട് മൈതാനം പഴയപടിയാക്കാന്‍ കഴിയില്ലെന്നാണ് നിഗമനം. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം  ഈ മാസം 15നകം സ്റ്റേഡിയം പഴയ നിലയിലാക്കുമെന്നാണ് മേയറുടെ വിശദീകരണം.സൂപര്‍ ക്രോസ് മല്‍സരങ്ങള്‍ക്കായി ഡിസംബര്‍ 15നാണ് കോര്‍പറേഷന്‍ സ്റ്റേഡിയം വിട്ടുകൊടുത്തത്. ബൈക്ക് റേസ് മല്‍സരത്തിനായി മണ്ണിട്ട് ഉറപ്പിച്ചതോടെയാണ് പുല്‍മൈതാനം ഉണങ്ങി കരിഞ്ഞ് കുണ്ടും കുഴിയുമായത്.