കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ

Wait 5 sec.

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ സി സി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള കമ്മിറ്റിയിൽ മധുസൂദൻ മിസ്ത്രിയാണ് ചെയർമാൻ. സയ്യിദ് നാസിർ ഹുസൈൻ, നീരജ് ദങ്കി, അഭിഷേക് ദത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 4 സംസ്ഥാനങ്ങളായ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവക്കും സ്‌ക്രീനിംഗ് കമ്മിറ്റിയായിട്ടുണ്ട്. അസമിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്.ALSO READ; ‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദിൽ SFI പ്രതിഷേധ മാർച്ച്പശ്ചിമ ബംഗാളിന്‍റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി ബി കെ ഹരിപ്രസാദും, തമിഴ്‌നാടിനും പുതുച്ചേരിക്കുമായി രൂപീകരിച്ച സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി ടി എസ് ദിയോയും നിയമിതരായി. അതത് സംസ്ഥാനങ്ങളിലെ എ ഐ സി സി സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ സ്‌ക്രീനിങ് കമ്മിറ്റികളിൽ അംഗങ്ങളായിരിക്കും. സ്‌ക്രീനിങ് കമ്മിറ്റികളാണ് സ്ഥാനാർഥി നിർണയം അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുക.The post കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ appeared first on Kairali News | Kairali News Live.