മലപ്പുറം പെരുവള്ളൂർ MDMA കേസ്; രണ്ടുപേർ കൂടി പിടിയിൽ

Wait 5 sec.

മലപ്പുറം പെരുവള്ളൂരിൽ 239 ഗ്രാം എം ഡി എം എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിക്കോട് പുതുപ്പാടി പെരുംപള്ളി സ്വദേശികളായ പൈനാട്ടു കിലയിൽ വീട്ടിൽ മുഹമ്മദ് സലിം, കാവുംപുറത്ത് വീട്ടിൽ ആഷിഖ് എന്നിവരാണ് പിടിയിലായത്. വയനാട് കോഴിക്കോട് ജില്ലകളിൽ  നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് രാസ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ലോറി ഡ്രൈവറായ സലിം  ഉൾപ്പെടുന്ന സംഘം. പിടിയിലായ സലിം വയനാട് സുഗന്ധഗിരി മരംമുറി കേസിൽ പ്രതിയാണ്. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി.ALSO READ; ‘ഒന്നും ശരിയാകുന്നില്ലല്ലോ യു ഡി എഫ് കൺവീനറേ..’; ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നത്തോടെ അടൂർ പ്രകാശ് പറഞ്ഞു കുടുങ്ങിയിരിക്കുകയാണെന്ന് അഡ്വ. കെ അനിൽകുമാർNews Summary: Two more people have been arrested in the case of the seizure of 239 grams of MDMA in Peruvallur, Malappuram.The post മലപ്പുറം പെരുവള്ളൂർ MDMA കേസ്; രണ്ടുപേർ കൂടി പിടിയിൽ appeared first on Kairali News | Kairali News Live.