ഇൻഡോർ: കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2019ലെ റിപ്പോർട്ടിന് നേരെ അധികാരികൾ കണ്ണടച്ചതിന്റെ ഫലമാണ് ഇൻഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ചതെന്ന് എൻജിഒ പറഞ്ഞു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനത്തിലെ ക്രമക്കേടുകളെക്കുറിച്ച് സിഎജി റിപ്പോർട്ടില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ടായെന്ന് എൻജിഒ പറഞ്ഞു.വലിയൊരു വിഭാഗം താമസിക്കുന്ന ഭഗീരത്പുരയിൽ മലിന ജലം കുടിച്ചുള്ള വയറിളക്കം മൂലം ആറ് പേർ മരിക്കുകയും 200 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിഎജി റിപ്പോർട്ട് ഉദ്ധരിച്ച്, 2013നും 2018നും ഇടയിൽ ഇൻഡോറിലും ഭോപ്പാലിലും 5.45 ലക്ഷം ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഡോറിലെ 5.33 ലക്ഷം വീടുകളിലും ഭോപ്പാലിലെ 3.62 ലക്ഷം വീടുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നില്ലെന്നും ജൻ സ്വാസ്ത്യ അഭിയാൻ മധ്യപ്രദേശ് കൺവീനർ അമൂല്യ നിധി പറഞ്ഞു.ALSO READ: ചത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 14 ഓളം വരുന്ന മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചുഈ കാലയളവിൽ, രണ്ട് നഗരങ്ങളിൽ നിന്നും ശേഖരിച്ച 4,481 ജലസാമ്പിളുകൾ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച്, രണ്ട് നഗരങ്ങളിലെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെ ജലവിതരണ പൈപ്പ്ലൈനുകളിലെ ചോർച്ചയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ 22 മുതൽ 108 ദിവസങ്ങൾ വരെ സമയം എടുത്തതായി നിധി പറഞ്ഞു.The post ഇൻഡോർ മലിനജല മരണം: 2019ലെ സിഎജി റിപ്പോർട്ടിന് നേരെ അധികാരികൾ കണ്ണടച്ചതിന്റെ ഫലമെന്ന് എൻജിഒ appeared first on Kairali News | Kairali News Live.