തിരുവനന്തപുരം∙ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്നു കണ്ടെത്തിയ തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ നിര്‍ണായകമായത് ഫൊറന്‍സിക് റിപ്പോര്‍ട്ട്. രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ സിബിഐക്ക് അയച്ച കത്തും ലഹരിമരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. കെ.കെ.ജയമോഹന്‍ നടത്തിയ ഇടപെടലുകളും വലിയ അട്ടിമറി പുറത്തുകൊണ്ടുവന്നു. മുന്‍മന്ത്രി ആന്റണി രാജു കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.