ബൈക്കിൽ ചുറ്റിക്കറങ്ങാൻ ഏറെ ഇഷ്ടമുള്ള ആളാണ് നടി മഞ്ജു വാര്യർ. ഇപ്പോൾ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ മഴയത്ത് യാത്രചെയ്യുന്ന നടിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. ധനുഷ്കോടിയിലൂടെയായിരുന്നു മഞ്ജുവിന്റെ ഈ കിടിലൻ യാത്ര.