മൊബൈൽ ടവറുകളിലെ ചെമ്പ് കമ്പികളും ചെമ്പു കോയിലുകളും മോഷണം നടത്തുന്നത് പതിവാക്കിയ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി 26 വയസ്സുള്ള സദ്ദാം ഹുസൈൻ ആണ് പിടിയിലായത്. പെരുമ്പാവൂർ പട്ടാലിലുള്ള ബി എസ് എൻ എൽ മൊബൈൽ ടവറിൽ നിന്നും ഇയാൾ കഴിഞ്ഞദിവസം ചെമ്പ് കോയിലുകൾ മോഷ്ടിച്ചിരുന്നു. കോയിലുകൾ നഷ്ടപ്പെട്ടതോടെ അടുത്ത ദിവസം ബി എസ് എൻ എൽ അധികൃതർ പുതിയ കോയിലുകൾ സ്ഥാപിച്ചു.ALSO READ; വെള്ളാപ്പള്ളിയെ കരിഓയിൽ ഒ‍ഴിക്കണമെന്ന ആഹ്വാനം; യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റിന്‍റെ കോലം കത്തിച്ച് SNDP പ്രവർത്തകർഎന്നാൽ വെള്ളിയാഴ്ച രാത്രി പ്രതി ഇതേ സ്ഥലത്ത് വീണ്ടും കോയിലുകൾ ഇയാൾ മോഷ്ടിക്കുവാൻ എത്തി. ഇത് കണ്ട നാട്ടുകാർ പ്രതിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബി എസ് എൻ എൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുമ്പാവൂരിൽ ചെമ്പു കോയിലുകളും, കേബിളുകളും, വയറുകളും മോഷണം പോകുന്നത് അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്.The post പ്രിയം മൊബൈൽ ടവറുകളിലെ ചെമ്പ് കമ്പികളോട്; മോഷണം പതിവാക്കിയ അസം സ്വദേശി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി appeared first on Kairali News | Kairali News Live.