‘യുഎസിന്‍റേത് നഗ്നമായ സാമ്രാജ്യത്വ ആക്രമണം’; വെനസ്വേലക്കെതിരായ അമേരിക്കൻ കടന്നാക്രമണത്തെ ഭീകരപ്രവർത്തനമെന്ന് അപലപിച്ച് മുഖ്യമന്ത്രി

Wait 5 sec.

വെനസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശം നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിനമേരിക്കയിൽ കുതന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു തെമ്മാടി രാജ്യം കാട്ടിക്കൂട്ടുന്ന ക്രൂരമായ പ്രവർത്തനങ്ങളാണിതെന്ന് അദ്ദേഹം അപലപിച്ചു. ഇത് ഭീകരപ്രവർത്തനത്തിന് തുല്യമാണ്. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച പാരമ്പര്യമുള്ള ലാറ്റിൻ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ് യുഎസ് നടത്തിയ കടന്നാക്രമണമെന്നും മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. വെനസ്വേലയ്‌ക്കെതിരായ ഈ ധിക്കാരപരമായ ആക്രമണത്തിനെതിരെയും, ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാനും എല്ലാവരും ഐക്യത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.Strongly condemn the blatant imperialist aggression by the US on Venezuela by bombing various strategic centres. This reveals the vicious operation of a rogue state, fuelling unmasked hostility in the Global South for imposing its devious schemes. It’s also an act of terrorism,…— Pinarayi Vijayan (@pinarayivijayan) January 3, 2026 ALSO READ; ‘കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാൻ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്ന് കയറുന്നു’; യുഎസിന്‍റെ വെനസ്വേല ആക്രമണം പ്രതിക്ഷേധാർഹമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർവെനിസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അപലപിച്ചു. കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാൻ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്ന് കയറുകയാണ് അമേരിക്ക ചെയ്യുന്നതെന്നും യുഎസിന്‍റെ വെനസ്വേല ആക്രമണം പ്രതിക്ഷേധാർഹമെന്നും എം വി ഗോവിന്ദൻ മാസ്റ്ററും പ്രതികരിച്ചു. The post ‘യുഎസിന്‍റേത് നഗ്നമായ സാമ്രാജ്യത്വ ആക്രമണം’; വെനസ്വേലക്കെതിരായ അമേരിക്കൻ കടന്നാക്രമണത്തെ ഭീകരപ്രവർത്തനമെന്ന് അപലപിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.