കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് കേന്ദ്രം

Wait 5 sec.

ന്യൂഡല്‍ഹി |  കേരളം ഉള്‍പ്പടെ എല്ലാം സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊല്‍ക്കത്ത) ഇടയിലാണ് ആദ്യ സര്‍വീസ്. ജനുവരി പകുതിയോടെ സര്‍വീസ് ആരംഭിക്കും.മണിക്കൂറില്‍ 180 വരെ കിലോമീറ്റര്‍ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേര്‍ക്ക് യാത്ര ചെയ്യാം.ട്രെയിനില്‍ മികച്ച ബെര്‍ത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും തദ്ദേശീയമാണ് നിര്‍മാണം. 6 മാസത്തിനകം 8 ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ കഴിയും. ഈ വര്‍ഷാവസാനത്തോടെ 12 വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസുകള്‍ തുടങ്ങും.