ആന്റണി രാജുവിന്റേത് ഗുരുതര കുറ്റകൃത്യം; എല്ലാം അറിഞ്ഞിട്ടും പിണറായി മന്ത്രിയാക്കി: വി ഡി സതീശന്‍

Wait 5 sec.

തിരുവനന്തപുരം |  തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെ കോടതി തടവ് ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആന്റണി രാജു അറിഞ്ഞ് കൊണ്ട് ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിനാണ് ശിക്ഷ ലഭിച്ചതെന്നും എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കുകയായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.എല്ലാം അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തെ രണ്ടരവര്‍ഷം മന്ത്രിയാക്കി കൊണ്ടുനടന്നു. മന്ത്രി പോയിട്ട് നിയമസഭയില്‍ മത്സരിപ്പിക്കാന്‍ പോലും പാടില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പ്രതികരിച്ചുകോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് കേസില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തിയത്. ഇതുതന്നെയാണ് ശബരിമലക്കേസിലും നടക്കുന്നത്. സ്വര്‍ണം കൊള്ള ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊളളകാര്‍ക്ക് കുട പിടിച്ചുകൊടുക്കയാണ്. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും സതീശന്‍ പറഞ്ഞു.