വിജയ് ഹസാരെ ട്രോഫി: ബറോഡയെ തകർത്ത് വിദർഭ; മുംബൈയ്ക്ക് തോൽവി

Wait 5 sec.

വിജയ് ഹസാരെ ട്രോഫിയിൽ നടന്ന മത്സരത്തിൽ വിദർഭ ബറോഡയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയലക്ഷ്യമായ 294 റൺസുകൾ 42ആം ഓവറിൽ വിദർഭ മറികടക്കുകയായിരുന്നു. 294 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിദർഭ ബാറ്റ്സ്മാൻമാർ തുടക്കത്തിൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തി. അക്ഷയ് മോഖഡെ മികച്ച ഫോം പ്രകടിപ്പിച്ച് പുറത്താകാതെ 150 റൺസ് നേടി. അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി ധ്രുവ് ഷോരേയ് 65 റൺസുമായി ക്രീസിൽ ഉറച്ചു നിന്നു. വെറും 41.4 ഓവറിൽ ലക്ഷ്യം മറികടന്ന വിദർഭ, ടൂർണമെന്റിലെ അവരുടെ ശക്തമായ സാധ്യതകൾ വീണ്ടും തെളിയിച്ചു. 65 റൺസുകൾ നേടിയ ഓപ്പണർ അഥർവ ടൈടെയുടെ വിക്കറ്റ് മാത്രമാണ് വിദര്ഭക്ക് നഷ്ടമായത്. Also Read: ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ബറോഡയ്ക്ക് മികച്ച സ്കോർനേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡ 92 പന്തുകളിൽ നിന്ന് 133 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ മികവിൽ ആണ് മാന്യമായ സ്കോറിലേക്ക് എത്തിയത്. ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര മുംബൈയെ 128 റൺസിന് പരാജയപ്പെടുത്തി ജയം സ്വന്തമാക്കി. നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 366 റൺസ് അടിച്ചുകൂട്ടിയ മഹാരാഷ്ട്ര മുംബൈയെ 238റൺസിന് പുറത്താക്കി.The post വിജയ് ഹസാരെ ട്രോഫി: ബറോഡയെ തകർത്ത് വിദർഭ; മുംബൈയ്ക്ക് തോൽവി appeared first on Kairali News | Kairali News Live.