ചിറ്റാര്‍ | വിദേശ മദ്യം ഓട്ടോ റിക്ഷയില്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. സീതത്തോട് ഗുരുനാഥന്‍ മണ്ണ് കിടങ്ങില്‍ വീട്ടില്‍ മനീഷ് (30)നെയാണ് ചിറ്റാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ സീറ്റിനടിയില്‍ ബോക്സിലായും ഓട്ടോറിക്ഷയുടെ പുറകുവശം മാറ്റിനടിയിലുമായി മദ്യം ഒളിപ്പിച്ചു വെച്ച് കൊണ്ടു നടന്നു വില്പന നടത്തുന്നതായി ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.വിദേശമദ്യവും വില്പന നടത്തി കിട്ടിയ പണവും പോലീസ് കണ്ടെടുത്തു. എസ് ഐ അനില്‍കുമാര്‍, സി പി ഒ മാരായ ശ്രീകുമാര്‍, സുമേഷ്, സുനില്‍കുമാര്‍, സജിന്‍, ഫതല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.