തിരുവനന്തപുരം| ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലംകോട് ഞാറവിള സ്വദേശി അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം.രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് വരുന്ന യുവതിയെ പ്രതി പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.യുവതിയുടെ പരാതിയെത്തുടര്‍ന്ന് സംഭവസ്ഥലത്തിന് സമീപമുള്ള 50തിലധികം സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സംശയാസ്പദമായ രീതിയില്‍ കണ്ട 15 ഓളം വാഹനങ്ങളും 10 ഓളം വ്യക്തികളും നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ പ്രതി പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.