വെനസ്വേലയെതിരായ അമേരിക്കൻ ആക്രമണം സാമ്പത്തിക താൽപര്യങ്ങൾക്കായി; ഇന്ത്യ അപലപിക്കണം : എം. എ. ബേബി

Wait 5 sec.

വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന് സിപിഐഎം നേതാവ് എം. എ. ബേബി ആരോപിച്ചു. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി വെനസ്വേല സഹകരിക്കുന്നതും ആക്രമണത്തിന് കാരണമായെന്നും, ലോകം അമേരിക്കയ്ക്ക് കീഴിലാക്കുകയെന്ന ലക്ഷ്യമാണ് അവരുടെതെന്നും അദ്ദേഹം പറഞ്ഞു.മറ്റ് രാജ്യങ്ങളിലെ ഇടപെടലുകൾക്കിടയിലും ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാൻ കഴിയുന്ന നേട്ടങ്ങളൊന്നും അമേരിക്കയ്ക്കില്ലെന്നും, അതിനാലാണ് വെനസ്വേലയെ ലക്ഷ്യമിടുന്നതെന്നും ബേബി വ്യക്തമാക്കി. അമേരിക്ക തീവ്രവാദ സ്വഭാവമുള്ള തെമ്മാടിത്ത രാഷ്ട്രമായി മാറിയിരിക്കുകയാണെന്നും, ഇതിനെ അപലപിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നതും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.വെനസ്വേലയ്ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ എം. എ. ബേബി, സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച് ഇന്ത്യ വെനസ്വേലയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും, സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.The post വെനസ്വേലയെതിരായ അമേരിക്കൻ ആക്രമണം സാമ്പത്തിക താൽപര്യങ്ങൾക്കായി; ഇന്ത്യ അപലപിക്കണം : എം. എ. ബേബി appeared first on ഇവാർത്ത | Evartha.