തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്‍റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ്

Wait 5 sec.

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്‍റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ് ശിക്ഷ. ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ 1990 ൽ തൊണ്ടിമുതൽ അട്ടിമറിച്ചെന്ന കേസിലാണ് പതിറ്റാണ്ടുകൾക്ക് ശേഷം വിധി വന്നത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾക്കാണ് 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചത്.അതേസമയം, വിധിക്ക് പിന്നാലെ ആന്‍റണി രാജുവിന്‍റെ നിയമസഭാംഗത്വം നഷ്ടമായേക്കും. ജനപ്രാതിനിത്യ നിയമമനുസരിച്ച് രണ്ടുവർഷം തടവു ശിക്ഷ ലഭിച്ചാൽ എംഎൽഎ പദവി നഷ്ടമാകും. അതേസമയം, മൂന്നു വര്‍ഷം വരെയുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ കോടതിക്ക് തന്നെ ജാമ്യം അനുവദിക്കാന്‍ സാധിക്കുമെന്നതിനാൽ ആന്‍റണി രാജുവിന് ജയിലില്‍ പോകേണ്ടി വരില്ല. ശിക്ഷാവിധി പറഞ്ഞ അതേ കോടതി തന്നെ രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.ALSO READ; ഉണ്ണികൃഷ്ണൻ പോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും യുഡിഎഫ് കൺവീനർ തന്നെupdating…The post തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്‍റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ് appeared first on Kairali News | Kairali News Live.