മലബാർ വാരാന്ത്യ യാത്രാ തിരക്കിന് ആശ്വാസം; അന്ത്യോദയ എക്സ്പ്രസ് നിയന്ത്രണങ്ങളോടെ ഇനി കോട്ടയം റൂട്ടിൽ

Wait 5 sec.

തിരുവനന്തപുരം ഡിവിഷൻ ജനുവരിയിൽ പ്രഖ്യാപിച്ച റെയിൽ നിയന്ത്രണങ്ങളുടെ ഭാഗമായി ആലപ്പുഴയിലൂടെ ഓടിയിരുന്ന 16355 അന്ത്യോദയ എക്സ്പ്രസ് ജനുവരി 8, 10, 15, 17, 24 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും. വാരാന്ത്യങ്ങളിൽ മലബാർ മേഖലയിലേക്കുള്ള കടുത്ത യാത്രാ തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. പൂർണമായും ജനറൽ കോച്ചുകളുള്ള ഈ ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.വ്യാഴം, ശനി ദിവസങ്ങളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് രാത്രി 9.25-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.15-ന് മംഗലാപുരം ജംഗ്ഷനിൽ എത്തും. വഴിതിരിച്ചുവിടുന്ന സാഹചര്യത്തിൽ കായംകുളം കഴിഞ്ഞ് കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിലേയ്ക്ക് മാത്രമാണ് നിലവിൽ സ്റ്റോപ്പുകൾ. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യവും ശക്തമാണ്. എന്നാൽ ആലപ്പുഴ സെക്ഷനിൽ കോറിഡോർ ബ്ലോക്ക് മെയിന്റനൻസിന് നിശ്ചയിച്ച സമയത്തിലൂടെയാണ് അന്ത്യോദയ കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി, സർവീസ് വർധിപ്പിക്കുന്നത് നിലവിൽ ബുദ്ധിമുട്ടാണെന്ന് ഡിവിഷൻ വ്യക്തമാക്കി. വഴിതിരിച്ചുവിടുന്ന സാഹചര്യത്തിൽ കായംകുളത്തിന് ശേഷം കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ മാത്രമാണ് നിലവിൽ സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.Also read : ഓടിക്കിതച്ചെത്തുമ്പോൾ ട്രെയിന്‍ മിസായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു ട്രെയിനിൽ കയറാന്‍ കഴിയുമോ ? ഉത്തരവും നിയമങ്ങളും ഇതാഅതേസമയം, ജനുവരിയിലെ അറ്റകുറ്റപ്പണികൾ മൂലം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി 16325 നിലമ്പൂർ കോട്ടയം എക്സ്പ്രസ് ജനുവരി 5, 10, 20, 29 തീയതികളിൽ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.The post മലബാർ വാരാന്ത്യ യാത്രാ തിരക്കിന് ആശ്വാസം; അന്ത്യോദയ എക്സ്പ്രസ് നിയന്ത്രണങ്ങളോടെ ഇനി കോട്ടയം റൂട്ടിൽ appeared first on Kairali News | Kairali News Live.