സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍ ഈ മാസം തന്നെ വീണ്ടും അവസരം നല്‍കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.‘നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുൻപായി PHH കാർഡുകൾ വിതരണം ചെയ്യും.2026 ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺ ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതാണ്.എഎവൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് 2389 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 6950 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കും’.മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ALSO READ: ക്രിസ്തുമസ് – പുതുവത്സര വിപണി ഇടപെടല്‍ വിജയകരം; സീസണിൽ 82 കോടി രൂപയുടെ വിറ്റു വരവ് നേടി സപ്ലൈകോ‘1965 മുതല്‍ സാര്‍വ്വത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലും ഭക്ഷ്യകമ്മി സംസ്ഥാനമെന്ന നിലയിലും ഈ അവകാശം കേരളം ഒറ്റക്കെട്ടായി പൊരുതി നേടിയതാണ്. എന്നാല്‍ NDA, UPA നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ സബ്സിഡികളും സൗജന്യങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാര്‍വ്വത്രിക റേഷനിംഗ് ഇല്ലാതാക്കി. 2013 ലെ NFSA നിയമം ഈ വിവേചനത്തിന് നിയമപരമായ അംഗീകാരം നല്‍കിയതുമൂലം സംസ്ഥാനത്തെ ജനങ്ങളില്‍ 57 ശതമാനം പേരും റേഷന്‍കവറേജിന് പുറത്തായി.മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ ഒരുകോടി അന്‍പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്‍പ്പത് (1,54,80,040) ആയി നിജപ്പെടുത്തപ്പെട്ടു. ഇതില്‍പ്പെടാത്തവര്‍ ഭക്ഷ്യധാന്യ വിഹിതത്തിന് മാത്രമല്ല ചികിത്സ ഉള്‍പ്പെടെയുള്ള മറ്റുപല ആനുകൂല്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു.സംസ്ഥാന ഗവണ്‍മെന്റ് ഇപ്രകാരം കവറേജിന് പുറത്തായ മുന്‍ഗണനേതര വിഭാഗത്തെ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് ലഭ്യമായ പരിമിതമായ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും ഭക്ഷ്യധാന്യം നല്‍കി വരികയാണ്.കേന്ദ്രം അടിച്ചേല്‍പ്പിച്ച നിബന്ധനകള്‍ മൂലം മുന്‍ഗണനാ വിഭാഗത്തിന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ തങ്ങളുടെ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് തരംമാറ്റി ലഭിക്കാന്‍ സര്‍ക്കാരിന്റെ വാതിലുകള്‍ മുട്ടി വര്‍ഷങ്ങളോളം നടക്കുന്ന സ്ഥിതിയുണ്ടായി. മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒരു കുടുംബത്തെ ഒഴിവാക്കിയാല്‍ മാത്രമെ മറ്റൊരു കുടുംബത്തിന് കാര്‍ഡ് നല്‍കാന്‍ കഴിയൂ എന്ന നിലവന്നു.’ALSO READ: കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ ധനസഹായം നൽകി സംസ്ഥാന സർക്കാർഈ സര്‍ക്കാര്‍ ആ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി പരിഹാരമുണ്ടാക്കി.സ്വമേധയാ സറണ്ടര്‍ ചെയ്യുവാന്‍ അവസരം നല്‍കിയതിലൂടെയും ഓപ്പറേഷന്‍ യെല്ലോ എന്ന് പേരിട്ട തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശം വച്ച കാര്‍ഡുകള്‍ മടക്കി വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു.The post ‘സംസ്ഥാനത്തെ അര്ഹരായ മുഴുവന് കുടുംബങ്ങള്ക്കും മുന്ഗണനാ റേഷന്കാര്ഡുകള് ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന് സര്ക്കാര് നടപടി സ്വീകരിക്കും’; മന്ത്രി ജി ആർ അനിൽ appeared first on Kairali News | Kairali News Live.