പുനർജനി കേസിൽ വിഡി സതീശന്റെ ക്ലീൻ ചിറ്റ് ; സത്യാവസ്ഥ ഇതാണ്

Wait 5 sec.

പ്രതിപക്ഷ നേതാവ് വി‍ഡി സതീശനെതിരെ തെളിവില്ലാത്തതിനാൽ പുനർജനി ഫണ്ട് തട്ടിപ്പ് കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി എന്ന് പല മാധ്യമങ്ങളും ആഘോഷിക്കുമ്പോൾ അതിന് പിന്നിലെ ചില സത്യാവസ്ഥകൾ കൂടി അറിയേണ്ടതുണ്ട്. വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലാത്തതിനാൽ അഴിമതിനിരോധന വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ല. എന്നാൽ സതീശൻ ബക്കിംഗ് ഹാമിൽ പോയി അവിടുത്തെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിച്ചതിന് പിന്നാലെ മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരക്കൗണ്ടിലേക്കും പണം വന്നിട്ടുണ്ട്. ഇതുകൂടാതെ ചില വിദേശ രാജ്യങ്ങളിൽ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് ഈ കാലയളവിൽ പണം വന്നിട്ടുണ്ട് ഇങ്ങനെ വന്ന പണം എഫ് സി ആർ എ നിയമത്തിന്റെ ലംഘനമാണ്. Also read : മറ്റത്തൂരിൽ ‘താമരക്കൈ’ വിവാദം കൊഴുക്കുന്നു; വൈസ് പ്രസിഡന്റ് രാജിവെച്ചു, പ്രസിഡന്റ് പദവി വിടാതെ വിമതർ; മുഖം രക്ഷിക്കാനാവാതെ കോൺഗ്രസ്ഫെമ ലംഘനം ഉള്ളതിനാൽ ഇത് വിജിലൻസിന് അന്വേഷിക്കാൻ കഴിയില്ല. അത് കൊണ്ട് എഫ്സിആർഎ നിയമലംഘനം നടന്നതിനാൽ അത് കേന്ദ്ര ഏജൻസി അന്വഷിക്കണം എന്നാണ് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. അതിനാൽ സതീശന് ക്ലീൻ ചിറ്റ് കിട്ടി എന്ന് പറയാനാകില്ല. വിദേളത്ത് നിന്നും മണപ്പാട്ടിന്റെ അക്കൗണ്ടിൽ പണം വന്നത് നേരത്തെ തെളിയിക്കപ്പെട്ടതാണ്. ഫെമ ലംഘനത്തിലാണ് ഇനി അന്വഷണം വേണ്ടത്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ടിറ്റോ ആന്റണി മേച്ചേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു.The post പുനർജനി കേസിൽ വിഡി സതീശന്റെ ക്ലീൻ ചിറ്റ് ; സത്യാവസ്ഥ ഇതാണ് appeared first on Kairali News | Kairali News Live.