പുതുവർഷത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി എത്തി. പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അമ്മത്തൊട്ടിലിൽ എത്തിയത്. പുതുവർഷത്തിലെ ആദ്യ നവാഗതയ്ക്ക് ‘പൗർണ്ണ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി അറിയിച്ചു.അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയതറിയിച്ചുള്ള അലാറം മുഴങ്ങിയ ഉടൻ തന്നെ ദത്തെടുക്കൽ കേന്ദ്രത്തിലെ മോണിറ്ററിൽ കുരുന്നിൻ്റെ ചിത്രവുമെത്തി . നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാരും അമ്മത്തൊട്ടിലിലെത്തികുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ALSO READ : നെല്ല് സംഭരണത്തിന് സഹകരണ മേഖലയുടെ കൈത്താങ്ങ്; കോട്ടയത്തും പാലക്കാടും പുതിയ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’: മന്ത്രി വി.എൻ. വാസവൻതിരുവനന്തപുരം അമ്മത്തൊട്ടിലിൽ 2025-ൽ മാത്രം 30 കുട്ടികളാണ് സർക്കാർ സംരക്ഷണയ്ക്കായി എത്തിയത്. പൗർണ്ണയുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കേണ്ടതുണ്ട്. അതിനാൽ കുട്ടിയുടെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. നിലവിൽ സമിതിയുടെ പൂർണ്ണ സംരക്ഷണയിൽ ആരോഗ്യവതിയായി ഇരിക്കുകയാണ് ഈ പുതുവർഷ അതിഥി.The post പുതുവർഷത്തിലെ ആദ്യ അതിഥി ‘പൗർണ്ണ’; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുത്തൻ പ്രതീക്ഷകളുമായി അവളെത്തി appeared first on Kairali News | Kairali News Live.