സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ വലിയ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ഇടതുപക്ഷ വിരുദ്ധ ശക്തികളെല്ലാം ഒന്നുചേർന്ന് പാർട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 1957-ലെ ഇ.എം.എസ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം വലിയ തോതിൽ ഇടപെട്ടുവെന്നത് ചരിത്രപരമായ സത്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് അമേരിക്കയിൽ നിന്ന് പണം വാങ്ങിയവർ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ജനപക്ഷ നടപടികളെ സാമ്രാജ്യത്വ ശക്തികൾ എന്നും ഭയപ്പെടുന്നു. സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് ഇത്തരം കടന്നുകയറ്റങ്ങളെ ചെറുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്വന്തം താൽപ്പര്യത്തിന് വഴങ്ങാത്ത രാജ്യങ്ങളെ ആക്രമിക്കുന്ന രീതിയാണ് അമേരിക്കയുടേത് എന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി എത്ര വലിയ തെമ്മാടിത്തമാണെന്ന് അദ്ദേഹം ചോദിച്ചു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തോട് പുലർത്തേണ്ട മര്യാദകളോ അതിർത്തിയോ പരമാധികാരമോ ലംഘിച്ചുകൊണ്ട് നടത്തിയ ഈ നടപടിയെ മുഖ്യമന്ത്രി അപലപിച്ചു. ALSO READ : പുതുവർഷത്തിലെ ആദ്യ അതിഥി ‘പൗർണ്ണ’; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുത്തൻ പ്രതീക്ഷകളുമായി അവളെത്തിനേരത്തെ സാമ്രാജ്യത്വത്തിന് എതിരായി മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പവുമായിരുന്നു ഇന്ത്യയുടെ ശബ്ദം. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ഒരക്ഷരം മിണ്ടാൻ ഇന്ത്യക്ക് കഴിയുന്നില്ല. ഇത് ഇന്ത്യ എന്ന രാജ്യത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയും ജനങ്ങളുടെ പ്രതിഷേധം തടയാൻ കടുത്ത വർഗീയത പ്രചരിപ്പിക്കുകയുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേന്ദ്ര നയങ്ങൾക്ക് ബദലായ പ്രവർത്തനങ്ങളാണ് കേരളം നടപ്പിലാക്കുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതിന്റെ ഫലമായാണ്. ALSO READ : നെല്ല് സംഭരണത്തിന് സഹകരണ മേഖലയുടെ കൈത്താങ്ങ്; കോട്ടയത്തും പാലക്കാടും പുതിയ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’: മന്ത്രി വി.എൻ. വാസവൻക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതിനെ പരിഹസിക്കുന്നവർ യുഡിഎഫ് കാലത്തെ കുടിശിക മറക്കരുത്. 28 മാസമായിരുന്നു യുഡിഎഫ് കാലത്തെ പെൻഷൻ കുടിശിക. ഇന്ന് അത് 2000 രൂപയിലേക്ക് എത്തിയത് എൽഡിഎഫ് സർക്കാർ ആയതുകൊണ്ടാണ്. 2021-ൽ യുഡിഎഫ് ആണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ നിർത്തലാക്കപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുThe post സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ ഭയക്കുന്നു; വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി തെമ്മാടിത്തരം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.