‘ലോകപൊലീസ് ചമഞ്ഞുകൊണ്ട് ഇസ്രയേലിനുവേണ്ടി അമേരിക്ക നിലയുറപ്പിച്ചപ്പോൾ അതിനോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഇരട്ടത്താപ്പാണ് ഇന്ത്യയിലെ ബിജെപി സർക്കാർ സ്വീകരിച്ചതെന്നും ഇറാനെതിരെ ഏകപക്ഷീയ ആക്രമണം നടത്തിയപ്പോഴും ഇന്ത്യ മൗനം പാലിക്കുകയായിരുന്നുവെന്നും’ ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്- കേരള യാത്ര മലപ്പുറത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അമേരിക്കയ്‌ക്കെതിരെ രാജ്യത്തെ സർക്കാർ മൗനം പാലിച്ചപ്പോൾ അതിനെതിരെ സംസാരിച്ച ആദ്യസമുദായ നേതാവാണ് അബൂബക്കർ മുസ്ല്യാർ എന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.ALSO READ: സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ ഭയക്കുന്നു; വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി തെമ്മാടിത്തരം: മുഖ്യമന്ത്രി‘വർഗീയയുടെയും വിഭജനത്തിൻ്റെയും ഒരുപാട് പരുന്തുകൾ കേരളത്തിൽ രാകിപ്പറക്കുകയാണ്. മഹാത്മാഗാന്ധിയുടെ കിർത്തനം പോലും വർഗീയവാദികൾ ഉപയോഗിക്കുന്നതാണ് നാം കാണുന്നത്. മതനിരപേക്ഷതക്ക് വേണ്ടി ഗാന്ധി നിലകൊണ്ടു എന്നത്കൊണ്ട് മാത്രമാണ് വർഗീയവാദികൾ അദ്ദേഹത്തെ വധിച്ചത്. അതേസമയം തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് വിബി ജി റാം ജി നിയമം കൊണ്ടുവന്നതിലൂടെ മഹാത്മാഗാന്ധിയെ ഇന്ത്യൻ ഭരണകൂടം വീണ്ടും വധിച്ചുവെന്നും’ എം പി പറഞ്ഞു.ALSO READ: ‘ഇത് കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരം, വരാനിരിക്കുന്നത് പ്രക്ഷോഭത്തിൻ്റെ നാളുകൾ’: എളമരം കരീം‘കേരളം നൽകിയ ദിശാബോധം ആണ് പാർലമെൻ്റിൽ തനിക്ക് സംസാരിക്കാൻ പ്രചോദനമാകുന്നതെന്നും ന്യൂനപക്ഷങ്ങളുടെയും പിന്നോക്കകാരുടെയും ഉറച്ച ശബ്ദമായി അവസാനനിമിഷം വരെ ഞങ്ങൾ ഉണ്ടാവുമെന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ദൗത്യങ്ങളിൽ ഒന്നാണ് അതെന്നും’ ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.The post ‘ലോകപൊലീസ് ചമഞ്ഞ് ഇസ്രയേലിനുവേണ്ടി അമേരിക്ക നിലയുറപ്പിച്ചപ്പോൾ അതിനോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഇരട്ടത്താപ്പാണ് ബിജെപി സർക്കാർ സ്വീകരിച്ചത്’; ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.