തൃശ്ശൂര്‍ | നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം. ദേശീയപാത കുട്ടനെല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ ടിപ്പറിന്റെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ തൃശൂര്‍ അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്തത്.പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ റിവിന്‍ വര്‍ഗീസി (28)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ടിപ്പര്‍ നിര്‍ത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.