കെ.പി.സി.സി ആപ്പ് ക്ലോസ് ചെയ്തുവെന്ന് വി ഡി സതീശൻ, കണക്കുകളെല്ലാം ലഭ്യമാണെന്ന് എ.പി. അനിൽകുമാർ; ‘ആപ്പിൽ’ ആയതോടെ വിചിത്ര വാദങ്ങളുമായി കോൺഗ്രസ് നേതാക്കൾ

Wait 5 sec.

വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പിൽ അടിമുടി ദൂരൂഹത. ആപ്പ് പ്രവർത്തന രഹിതമായ വാർത്തകൾ പുറത്തുവന്നതോടെ വിചിത്ര വാദങ്ങളുമായി കോൺഗ്രസ് നേതാക്കൾ എത്തിയിരിക്കുകയാണ്. കെ.പി.സി.സി ആപ്പ് ക്ലോസ് ചെയ്തു എന്ന് ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. എന്നാൽ കണക്കുകളെല്ലാം ആപ്പിൽ ലഭ്യമാണെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ പറയുന്നു. ആപ്പ് സുതാര്യമെന്നും കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറയുന്നു. ആപ്പ് പ്രവർത്തന രഹിതമായതിൽ വ്യാപക വിമർശനം നിലനിൽക്കെയാണ് നേതാക്കളുടെ വിചിത്രവാദങ്ങൾ. ഇത്തരത്തിൽ സുതാര്യമെങ്കിൽ എന്തുകൊണ്ട് കണക്കുകൾ പരസ്യപ്പെടുത്തുന്നില്ലെന്നും ചോദ്യം ഉയരുന്നുണ്ട്. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. ഫണ്ട് കളക്ഷന് വേണ്ടി പ്രത്യേക ആപ്പും ആരംഭിച്ചു. മൊത്തത്തിൽ പിരിച്ച തുക, ഇതുവരെ ചിലവഴിച്ച തുക, സംഭാവന തന്നവരുടെ വിവരങ്ങൾ, ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ എന്നിവ ആപ്പിൽ ലഭ്യമാക്കും എന്നു പറഞ്ഞാണ് പിരിവ് നടത്തിയത്. എന്നാൽ ഈ ആപ്പ് ഇപ്പോൾ പ്രവർത്തന രഹിതമാണ്.ALSO READ:നെടുമങ്ങാട് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം; അപകടം പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ്2024 ആഗസ്ത് സെപ്തംബർ മാസങ്ങളിലാണ് ആപ്പ് ഉപയോഗത്തിലുണ്ടായിരുന്നത്. ഒക്ടോബർ മാസത്തിലാണ് ആപ്പിൽ ലാസ്റ്റ് അപ്ഡേറ്റ് കാണിക്കുന്നത്. ഒക്ടോബർ മുതൽ ആപ്പ് സിംഗിൾ സ്ക്രീൻ ആപ്ലിക്കേഷനായി. ഇപ്പോൾ ഈ ആപ്പ് ആപ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ഇൻസ്റ്റാൾ ചെയ്താൽ “New Version Available” “Thank you” എന്ന് കാണാം. Thank you click ചെയ്താൽ വീണ്ടും Play store or App Store-ലേക്ക് പോവും. സ്വാഭാവികമായും update ഒന്നും ഇല്ല. സംഭാവന നൽകിയവർക്കും ആപ്പിൽ വിവരങ്ങൾ ലഭ്യമാകുന്നില്ല.3..14കോടി രൂപ ആപ്പ് വഴി സമാഹരിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇതിൻ്റെ വിശദാംശങ്ങളും ആപ്പിൽ ലഭ്യമല്ല.കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് പദ്ധതി അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പും പ്രവർത്തന രഹിതമായത്. ആപ്പിൽ വിവരങ്ങൾ ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.ദുരന്തം നടന്ന് ഒരു വർഷമായിട്ടും കോൺഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വയനാട് തൃക്കൈപറ്റയിലെ ഉപയോഗ ശൂന്യമായ ഭൂമി വീട് നിർമ്മാണത്തിനായി വലിയ വില കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവും നേതൃത്വത്തിനെതിരെ വയനാട്ടിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്The post കെ.പി.സി.സി ആപ്പ് ക്ലോസ് ചെയ്തുവെന്ന് വി ഡി സതീശൻ, കണക്കുകളെല്ലാം ലഭ്യമാണെന്ന് എ.പി. അനിൽകുമാർ; ‘ആപ്പിൽ’ ആയതോടെ വിചിത്ര വാദങ്ങളുമായി കോൺഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.