നെടുമങ്ങാട് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം; അപകടം പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ്

Wait 5 sec.

നെടുമങ്ങാട് – പനയമുട്ടത്ത് പത്തൊൻപതുകാരൻ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. കാറ്ററിംഗിന് പോയി തിരികെ സ്കൂട്ടറിൽ വരുകയായിരുന്നു അക്ഷയ്. കനത്ത മഴയിൽ മരം റോഡിൽ വീണ് കിടക്കുന്നുണ്ടായിരുന്നു. അതിൽ ഇലക്ട്രിക് പോസ്റ്റ് വീണ് കിടപ്പുണ്ടായിരുന്നു. അതിൽ നിന്നും ഷോക്കേറ്റാണ് അക്ഷയ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം.ALSO READ: നിലയ്ക്കാതെ മഴ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്3 പേർ സ്കൂട്ടറിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. അ​ക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.ENGLISH SUMMARY: Nedumangad – A 19-year-old boy died of shock in Panayamuttam. The deceased is Akshay, a native of Panayamuttam. Akshay was returning on a scooter after going to catering. A tree had fallen on the road during heavy rain. An electric post had fallen on it. Akshay died of shock from it. The accident took place around 2 am today.The post നെടുമങ്ങാട് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം; അപകടം പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് appeared first on Kairali News | Kairali News Live.