ഗാസയിൽ ഭക്ഷണത്തിന്‌ 
കാത്തുനിന്നവർക്കുനേരെ വെടിയുതിർത്ത് ഇസ്രയേലി സൈന്യം;
 36 പേർ കൊല്ലപ്പെട്ടു

Wait 5 sec.

ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. ഭക്ഷണത്തിന്‌ 
കാത്തുനിന്ന
 36 പേരെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തി. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട് . റഫയിലെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാനെത്തിയവർ‍ക്കു നേരെയാണ് വെടിവച്ചത്. മരിച്ചവരിൽ കൂടുതലും കുട്ടികളും കൗമാരക്കാരുമാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. ശനിയാഴ്‌ച ഇസ്രയേലി ആക്രമണങ്ങളിൽ 70 പേർ ഗാസയിൽ കൊല്ലപ്പെട്ടു. ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ തുടരുന്ന ആക്രമണം രൂക്ഷമായതോടെ ജനങ്ങൾ ഇവിടങ്ങളിലേക്ക് എത്താൻ ഭയക്കുകയാണ്.ALSO READ: മാന്ത്രികതയുടെ ലോകത്തേക്ക് വീണ്ടുമൊരു മടക്കം; ഹാരി പോട്ടർ സീരീസിന്റെ ചിത്രീകരണം തുടങ്ങി, പൂർത്തിയാവാൻ എടുക്കുക പത്ത് വർഷംഅതേസമയം ഗാസയിലുള്ളവർ കൊടുംപട്ടിണിയുടെ വക്കിലാണെന്ന് ലോക ഭക്ഷ്യ പരിപാടി പ്രതിനിധികൾ റിപ്പോർട്ട്‌ചെയ്‌തു. ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനായുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ നിരസിച്ചെന്നും ഒരു കരാറും ഉണ്ടായില്ലെങ്കിൽ ദീർഘയുദ്ധത്തിന് തയ്യാറാണെന്നും ഹമാസ് അറിയിച്ചു.ALSO READ: നിമിഷപ്രിയയുടെ ശിക്ഷായിളവ് മുടക്കാന്‍ കുത്തിത്തിരിപ്പുമായി ചില മലയാളികള്‍; തലാലിന്റെ ബന്ധുക്കളെ പ്രകോപിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമംThe post ഗാസയിൽ ഭക്ഷണത്തിന്‌ 
കാത്തുനിന്നവർക്കുനേരെ വെടിയുതിർത്ത് ഇസ്രയേലി സൈന്യം;
 36 പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.