ജനാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ജനനായകന്റെ മടക്കയാത്ര; വിലാപയാത്ര കൊല്ലത്തിന്റെ ചുവന്ന മണ്ണിലൂടെ

Wait 5 sec.

ജനാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് വി എസ്. രാത്രിയെ പകലാക്കി നിരവധിയാളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. ആ ജനസാഗരത്തിലൂടെയാണ് വി എസിന്റെ യാത്ര. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.നിലവിൽ വിലാപയാത്ര ഓച്ചിറയിലേക്ക് നീങ്ങുകയാണ്. രാത്രിയിൽ കനത്ത മഴയെയും അവഗണിച്ചായിരുന്നു വഴിയിലുടനീളം ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര പതിയെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്‌കാരം.ALSO READ: കേരളത്തിന്റെ സമരയൗവനത്തിന് തലസ്ഥാനം വിടചൊല്ലി: വിലാപയാത്ര ആലപ്പുഴയിലേക്ക്വിഎസിനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ബാങ്കുകളും പ്രവർത്തിക്കില്ല. സംസ്ഥാന വ്യാപകമായുള്ള ദുഃഖാചരണം നാളെ വരെയാണ്. പിഎസ്‌സി ഇന്നത്തെ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ, ഇന്നു നിശ്ചയിച്ചിട്ടുള്ള അഭിമുഖങ്ങൾക്കു മാറ്റമില്ല. കേരള, എംജി സർവകലാശാലകൾ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.The post ജനാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ജനനായകന്റെ മടക്കയാത്ര; വിലാപയാത്ര കൊല്ലത്തിന്റെ ചുവന്ന മണ്ണിലൂടെ appeared first on Kairali News | Kairali News Live.