സമരസഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരിൽ ഒരാളായ വിഎസും എത്തുകയാണ്. ഒരിക്കൽക്കൂടി ലാൽസലാം പറയാൻ. പുന്നപ്രയുടെ സമരപുത്രനെ ആലപ്പുഴ ഏറ്റുവാങ്ങിക്കഴിഞ്ഞു. കർഷകത്തൊഴിലാളികളെ അണിനിരത്തിയ ജനനായകൻ ഒടുവിൽ പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റു വീണ സഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് എത്തിക്കഴിഞ്ഞു. പിന്നിട്ട പാതയോരങ്ങളിൽ എല്ലാം മനുഷ്യചങ്ങലയെന്ന പോൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴയെ പോലും അവഗണിച്ചുകൊണ്ടായിരുന്നു അവരുടെ വി എസിനെ കാണാൻ ആ ആൾക്കൂട്ടം കാത്തിരുന്നത്. മഴയത്തും നിലയ്ക്കാത്ത ആവേശം ആണ് എവിടെയും കാണാൻ കഴിഞ്ഞത്.2.26ന് ദർബാർഹാളിൽ നിന്നുമാണ് വിഎസ്സിന്റെ വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. അവിടെ മുതൽക്ക് ഒപ്പം തടിച്ചുകൂടിയ ജനസാഗരം അണമുറിയാതെ യാത്രയിലുടനാളം പിന്തുടരുകയാണ്. ദേശീയപാതയിലൂടെ വിലാപയാത്ര കടന്നുപോകുമ്പോൾ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ജനം. രാത്രിയോടെ വിഎസിനെ ആലപ്പുഴയിലെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിലാപയാത്ര തുടങ്ങി പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും തലസ്ഥാനം കടക്കാൻ ജനങ്ങളുടെ സ്നേഹം അനുവദിച്ചില്ല.ALSO READ: വി എസിന്റെ അച്യുതാനന്ദനോടുള്ള ആദരം; ആലപ്പുഴ ജില്ലയ്ക്ക് ഇന്ന് അവധിഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം. ഇപ്പോഴിതാ ആ യാത്ര ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്ക് കടന്നിരിക്കുകയാണ്.The post പുന്നപ്രയുടെ സമരപുത്രൻ ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ appeared first on Kairali News | Kairali News Live.