അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു.വി എസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുമ്പോൾ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ആദരവ് നൽകും. ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കുകയാണ്. ആലപ്പുഴ ജില്ലയിൽ കെപിഎസി , ജിഡിഎം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ചങ്ങലക്ക് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.Also read: ജനാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ജനനായകന്റെ മടക്കയാത്ര; വിലാപയാത്ര കൊല്ലത്തിന്റെ ചുവന്ന മണ്ണിലൂടെരാത്രിയിൽ കനത്ത മഴയെയും അവഗണിച്ചായിരുന്നു വഴിയിലുടനീളം ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര പതിയെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.The post വി എസിന്റെ അച്യുതാനന്ദനോടുള്ള ആദരം; ആലപ്പുഴ ജില്ലയ്ക്ക് ഇന്ന് അവധി appeared first on Kairali News | Kairali News Live.