പുന്നപ്രയുടെ സമരപുത്രൻ ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ

Wait 5 sec.

സമരസഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരിൽ ഒരാളായ വിഎസും എത്തുകയാണ്. ഒരിക്കൽക്കൂടി ലാൽസലാം പറയാൻ. പുന്നപ്രയുടെ സമരപുത്രനെ ആലപ്പുഴ ഏറ്റുവാങ്ങിക്കഴിഞ്ഞു. കർഷകത്തൊഴിലാളികളെ അണിനിരത്തിയ ജനനായകൻ ഒടുവിൽ പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റു വീണ സഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് എത്തിക്കഴിഞ്ഞു. പിന്നിട്ട പാതയോരങ്ങളിൽ എല്ലാം മനുഷ്യചങ്ങലയെന്ന പോൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴയെ പോലും അവഗണിച്ചുകൊണ്ടായിരുന്നു അവരുടെ വി എസിനെ കാണാൻ ആ ആൾക്കൂട്ടം കാത്തിരുന്നത്. മഴയത്തും നിലയ്ക്കാത്ത ആവേശം ആണ് എവിടെയും കാണാൻ കഴിഞ്ഞത്.2.26ന് ദർബാർഹാളിൽ നിന്നുമാണ് വിഎസ്സിന്റെ വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. അവിടെ മുതൽക്ക് ഒപ്പം തടിച്ചുകൂടിയ ജനസാ​ഗരം അണമുറിയാതെ യാത്രയിലുടനാളം പിന്തുടരുകയാണ്. ദേശീയപാതയിലൂടെ വിലാപയാത്ര കടന്നുപോകുമ്പോൾ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ജനം. രാത്രിയോടെ വിഎസിനെ ആലപ്പുഴയിലെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിലാപയാത്ര തുടങ്ങി പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും തലസ്ഥാനം കടക്കാൻ ജനങ്ങളുടെ സ്നേഹം അനുവദിച്ചില്ല.ALSO READ: വി എസിന്റെ അച്യുതാനന്ദനോടുള്ള ആദരം; ആലപ്പുഴ ജില്ലയ്ക്ക് ഇന്ന് അവധിഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം. ഇപ്പോഴിതാ ആ യാത്ര ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്ക് കടന്നിരിക്കുകയാണ്.The post പുന്നപ്രയുടെ സമരപുത്രൻ ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ appeared first on Kairali News | Kairali News Live.