‘ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കിയത്‌ അദ്ദേഹം’; വി എസ്‌ സൃഷ്ടിച്ച മാതൃക മറക്കാനാകില്ല

Wait 5 sec.

വി എസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരുപാട് ആളുകൾക്ക് ദ്വയാംഗ പട്ടയങ്ങൾ അനുവദിച്ചിരുന്നു. അന്ന്‌ വി എസ്‌ നയിച്ച എൽ ഡി എഫ്‌ സർക്കാരിന്റെ ഇഛാശക്തിയിലാണ് ആദിവാസി കുടുംബങ്ങൾക്ക്‌ ഒരേക്കർ വീതം കൃഷിഭൂമിയും പത്ത്‌ സെന്റ്‌ വീതം വീട്‌ നിർമിക്കാനുള്ള മണ്ണും അനുവദിച്ചത്.ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ അന്ന് 1717 കുടുംബങ്ങൾക്കാണ് ദ്വയാംഗ പട്ടയങ്ങളിൽ അനുവദിച്ചത്. വി എസ്‌ അന്ന് പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്‌ ഒരുക്കിയ അതിവിശാലമായ വേദിയിൽ വെച്ചാണ് ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് പട്ടയങ്ങൾ കൈമാറിയത്.Also read: വിഎസിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ഡിവൈഎഫ്ഐയുടെ പരാതിയിൽ കേസെടുത്ത് പോലീസ്മറക്കാൻ പറ്റാത്ത സഹായവും പരിഗണനയുമാണ്‌ ആറളം ആദിവാസി മേഖലയിൽ വി എസ്‌ സർക്കാർ നൽകിയത്‌. ആറളം ഫാം ഭൂവിതരണത്തിൽ മുഖ്യമന്ത്രി വി എസ്‌ സൃഷ്ടിച്ച മാതൃക ഞങ്ങൾക്ക്‌ മറക്കാനാകില്ല. വേർപാട്‌ ഘട്ടത്തിൽ ഞങ്ങളുടെ ജീവിത കഥതന്നെയാണ്‌ വിഎസിനെ ഓർക്കാനുള്ള എക്കാലത്തെയും കരുത്താകുന്നത്‌ എന്ന് ആറളം ഫാം ബ്ലോക്ക്‌ ഒമ്പതിലെ പി കെ രാമചന്ദ്രൻ പറഞ്ഞു.എൽ ഡി എഫ്‌ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നത്തെ എം എൽ എ ആയിരുന്ന കെ കെ ശൈലജ സർക്കാരിൽ ഇടപെട്ടാണ്‌ ആറളത്തിന്റെ പട്ടയമഹാമേള നടന്നത്‌. അന്ന്‌ പട്ടയങ്ങൾ നൽകിയത്‌ ഭാര്യയും ഭർത്താവും അടങ്ങിയ കുടുംബത്തിനാണ്‌. അമ്മയും മകനും അച്ഛനും മകളും തുടങ്ങിയ ഭൂരഹിത കുടുംബങ്ങളെ പരിഗണിച്ച്‌ ഭൂമി നൽകിയിരുന്നു.2007ൽ ആറളത്ത്‌ വി എസ്‌ സർക്കാർ ആദ്യത്തെ വ്യവസ്ഥാപിതമായ പുനരധിവാസ പദ്ധതിക്കും തുടക്കമിട്ടു. അതിന്‌ മുൻപ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ആറളം ഫാമിൽ ഏകപക്ഷിയമായ പട്ടികയുണ്ടാക്കി ഭൂമി നൽകിയത് കേവലം 840 പേർക്കായിരുന്നു. പുനരധിവാസം, വീട്‌ എന്നിവയുണ്ടായില്ല. എന്നാൽ പോരായ്മകൾ പരിഹരിച്ച്‌ ഉപജീവനമടക്കം സാധ്യമാക്കുന്ന രീതിയിലായിരുന്നു അന്ന് വി എസ്‌ സർക്കാർ ഇടപെടൽ നടത്തിയത്.The post ‘ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കിയത്‌ അദ്ദേഹം’; വി എസ്‌ സൃഷ്ടിച്ച മാതൃക മറക്കാനാകില്ല appeared first on Kairali News | Kairali News Live.