‘മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ രണ്ട് ദശാബ്ദക്കാലം’: വി എസിന്റെ പാർലമെന്ററി ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം

Wait 5 sec.

കേരളം കണ്ട ഏറ്റവും വലിയ സമര പോരാളിയായിരുന്നു വി എസ് അച്യുതാനന്ദൻ. സി പി ഐ എമ്മിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. സ്വതന്ത്ര്യസമര സേനാനി. കേരളത്തിന്റെ സമര പോരാട്ടങ്ങളിൽ അടിച്ചമർത്തപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി ശബ്ദമുയർത്തിയ സമരാഗ്നി.പാർലമെന്ററി ജീവിതം1967-ലാണ് ആദ്യമായി നിയമസഭയിൽ വിജയിച്ച് എത്തുന്നത്. സ്വന്തം നാടായ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് 1965-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 1967-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് തന്നെ കോൺഗ്രസിൻ്റെ എ അച്യുതനെ 9,515 വോട്ടുകൾക്ക് തോൽ‌പിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തുന്നത്.Read Also: 2006-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കെത്തിയ ജനനായകൻഅടുത്ത തെരഞ്ഞെടുപ്പായ 1970-ൽ ആർ‍ എസ് പിയിലെ കെ കെ കുമാരപിള്ളയെ അമ്പലപ്പുഴ മണ്ഡലത്തിൽ തോൽപിച്ച് രണ്ടാമതും നിയമസഭയിൽ എത്തി. എന്നാൽ, 1977-ൽ കുമാരപിള്ളയോട് 5,585 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ കോൺഗ്രസിലെ ഡി സുഗതനെ 9,980 വോട്ടുകൾക്കു പരാജയപ്പെടുത്തി വീണ്ടും നിയമസഭയിൽ.2001-ൽ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. അന്ന് സതീശൻ പാചേനിയെ 4,703 വോട്ടിന് അദ്ദേഹം തോൽപിച്ച് നിയമസഭയിലേക്ക്. അത്തവണ പ്രതിപക്ഷ നേതാവായി. 2006-ൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് സതീശൻ പാച്ചേനിക്കെതിരെ 20,017 വോട്ടായി ഭൂരിപക്ഷം വർധിപ്പിച്ച് വി എസ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്നും 23,440 ഭൂരിപക്ഷത്തിൽ വിജയിച്ച് വി എസ് വീണ്ടും പ്രതിപക്ഷ നേതാവായി. 2016 നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോൾ 27,142 വോട്ടായി വി എസിന്റെ ഭൂരിപക്ഷം മലമ്പുഴയിലെ ജനത വർധിപ്പിച്ചു. ആ വർഷം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുത്തു.Read Also: ‘മണ്ണിലദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു’: ഡോ. ആർ ബിന്ദുമലമ്പുഴ തൊട്ട ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. മലമ്പുഴയിലെ ജനങ്ങൾക്കിടയിൽ വി എസിൻ്റ സ്വീകാര്യതയ്ക്ക് തെളിവായി ഇതിനുമപ്പുറം മറ്റൊന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ച് മലമ്പുഴയിലെ ജനങ്ങൾ നൽകിയ സ്നേഹം മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ വെളിച്ചം നൽകി വി എസ് അവർക്ക് തിരിച്ചു നൽകി.The post ‘മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ രണ്ട് ദശാബ്ദക്കാലം’: വി എസിന്റെ പാർലമെന്ററി ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം appeared first on Kairali News | Kairali News Live.