വി.എസ് ഇല്ലാ എന്നത് ജനാധിപത്യ കേരളത്തിന് തീർത്താൽ തീരാത്ത നഷ്ടമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. കേരളത്തിന്റെ സമരനായകന് ആദരാഞ്ജലികൾ അർപ്പിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു.തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വി.എസിന്റെ അന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. ALSO READ: ‘മണ്ണിലദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു’: ഡോ. ആർ ബിന്ദുരാത്രിയിൽ പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.ALSO READ: ‘സമര കേരളത്തിന്റെ സൂര്യതേജസായ വി എസിന് ആദരാഞ്ജലി’: എ വിജയരാഘവൻThe post “വി എസ് ഇല്ലാ എന്നത് ജനാധിപത്യ കേരളത്തിന് തീർത്താൽ തീരാത്ത നഷ്ടം” ; കെ ബി ഗണേഷ്കുമാർ appeared first on Kairali News | Kairali News Live.