75 വർഷം കാത്തിരുന്നിട്ടും മാറിമാറി വരുന്ന സർക്കാരുകൾ ഗ്രാമത്തിലേക്ക് റോഡ് നിർമ്മിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തമായി റോഡ് നിര്‍മ്മിച്ച് യുപി ഗ്രാമവാസികൾ. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ മജ്ര രാജ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.ഗ്രാമവാസികൾ പിരിവിലൂടെ പണം സമാഹരിച്ചാണ് റോഡ് നിർമ്മിച്ചത്. പതിറ്റാണ്ടുകളായി ഗ്രാമത്തിലെ പ്രധാന റോഡിലേക്ക് ബന്ധിപ്പിക്കുന്ന മൺപാത പുനര്‍നിര്‍മ്മിക്കാന്‍ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതാക്കളോ അധികാരികളോ ജനങളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗ്രാമത്തിലുളളവര്‍ സ്വയം തങ്ങള്‍ക്കുളള റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.ALSO READ: ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പിക്കലിന് നീക്കം; വഴിയാധാരമാവുക നിരവധി കുടുംബങ്ങൾ“ഗ്രാമത്തിലെ പ്രധാനപ്പെട്ട ഈ യാത്രാമാർഗം പുനരുദ്ധരിക്കാൻ ഞങ്ങൾ കാലങ്ങളായി ആവശ്യപ്പെടുന്നു. ഞങ്ങള്‍ യാചിച്ചു മടുത്തു. മഴ പെയ്താൽ ഈ റോഡ് ചെളിയും വെളളക്കെട്ടും മൂലം സഞ്ചാരയോഗ്യമല്ലാതാകും. രോഗികളും സ്കൂളിലേക്ക് പോകുന്ന കുട്ടികളും തുടങ്ങി നിരവധി പേരാണ് റോഡിൻറെ ശോചനീയാവസ്ഥ മൂലം ബാധിമുട്ട് അനുഭവിക്കുന്നത്. ബിജെപിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയുമെല്ലാം ഇവിടെ അധികാരത്തിൽ വന്നു. ഈ മൂന്ന് സര്‍ക്കാരുകളുടെ കാലത്തും റോഡ് നന്നാക്കി തരാൻ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ല”. ഗ്രാമവാസികൾ പറയുന്നു.ALSO READ: ജയ്ശ്രീറാം വിളിക്കൊപ്പം അസഭ്യവര്‍ഷവും; ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമരത്തിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം“തെരഞ്ഞെടുപ്പ് വന്നാലുടന്‍ ഈ നേതാക്കളെല്ലാം റോഡ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്യുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഇവര്‍ അപ്രത്യക്ഷരാകുമെന്നും ഇവർ പറഞ്ഞു. ഭരണകൂടം റോഡ് നിര്‍മ്മിച്ചു നല്‍കുമെന്ന വിശ്വാസം നഷ്ടമായെന്നും ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലായതോടെയാണ് സ്വന്തമായി റോഡ് നിർമിച്ചതെന്നും” ഇവർ പറയുന്നു.The post 75 വർഷമായിട്ടും റോഡ് ഇല്ല; ഒടുവിൽ സ്വന്തമായി റോഡ് നിര്മിച്ചു; ഇനി വോട്ട് തേടി ആരും ഇങ്ങോട്ട് വരേണ്ടെന്ന് യുപി ഗ്രാമവാസികൾ appeared first on Kairali News | Kairali News Live.